NEWS

മുറിയിലെ അജ്ഞാത ശബ്ദം; പരിശോധനയിൽ കണ്ടെത്തിയത് മൂർഖൻ ഉൾപ്പെടെ മൂന്ന് കൂറ്റൻ പാമ്പുകളെ

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു വീട്ടിലായിരുന്നു വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ സന്ദർശനം. ധാരാളം കോഴികളെ വളർത്തുന്ന ഒരു വീടായിരുന്നു അത്. കോഴികൾ മുട്ടയിടുന്നതിനായി ഉപയോഗിക്കുന്ന മുറിയിൽ വിറകും തൊണ്ടും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഈ മുറിയിൽ നിന്ന് ഇടയ്ക്കിടെ കോഴികൾ ചത്തുപോകുന്നത് പതിവായിരുന്നു.

എന്നാൽ പതിവില്ലാത്ത വിധം ഇന്ന് കോഴികളുടെ ബഹളവും വലിയ ശബ്ദവും കേട്ടാണ് വീട്ടമ്മ അങ്ങോട്ടേക്ക് ഓടിയെത്തിയത്. വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരു വലിയ പാമ്പിന്റെ വാലായിരുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വാതിൽ അടച്ചു ഭദ്രമാക്കുകയും വാവാ സുരേഷിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. പരിശോധനയിൽ ആദ്യം ലഭിച്ചത് ഒരു മൂർഖൻ പാമ്പിന്റെ ചട്ടയായിരുന്നു. തൊട്ടുപിന്നാലെ ചേരയുടെ ചട്ടയും കണ്ടെത്തി. വീട്ടുകാരാകെ ശരിക്കും ഞെട്ടിപ്പോയി! മൂർഖൻ ഉൾപ്പെടെ വലിപ്പമുള്ള മൂന്ന് പാമ്പുകളെ പിടികൂടുന്ന ആവേശകരമായ ദൃശ്യങ്ങളുമായി ‘സ്നേക്ക് മാസ്റ്റർ’ പരമ്പരയുടെ ഈ എപ്പിസോഡ് പൂർണ്ണരൂപത്തിൽ കാണാം.

വാവാ സുരേഷ് പിടികൂടിയ പാമ്പുകൾ

Sports ⏭️

Read News ⏭️

Back to top button