സമരസ ഇന്ന് തിയേറ്ററുകളിൽ

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘സമരസ’ എന്ന ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തുന്നു. ഇലവീഴാ പൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ചലച്ചിത്രലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ അഖില നാഥാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യമായ ഹരീഷ് പേരടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം.എ. സേവ്യർ, രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനി ജോൺ, സുനിത തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുമേഷ് സുരേന്ദ്രനാണ്. പ്രഭാകരൻ നറുകര രചിച്ച വരികൾക്ക് അഭയ് എ.കെ., ബാബുരാജ് ഭക്തപ്രിയം എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ജോമോൻ സിറിയക്കാണ്. സങ്കല്പ ഫ്രെയിംസ് റിലീസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ. എ.എസ്. ദിനേശ്.




