‘ഞങ്ങൾക്ക് നീതി കിട്ടിയില്ല; ഒരുസ്റ്റെപ്പുപോലും പുറകോട്ടില്ല, മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം’

ഭദ്രകീർത്തി
കൊച്ചി: തങ്ങൾക്ക് നീതികിട്ടിയിലെന്ന് ചേരാനല്ലൂർ ബെൻസ് അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പിതാവുമായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം. ‘കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു. തുടർന്ന് എന്തുചെയ്യാൻ പറ്റുമെന്ന് അഭിഭാഷകനുമായി ആലോചിക്കും. ഇതുവരെ ഞങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. ലീഗലി ഇനിയും മൂവ് ചെയ്യാൻ തന്നെയാണ് തീരുമാനം. ഒരുസ്റ്റെപ്പുപോലും പുറകോട്ടില്ല, മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം’- എന്നാണ് മകൾ ഭദ്രകീർത്തി പറഞ്ഞത്. ജഡ്ജിക്കും പുത്രനും ശിക്ഷ കിട്ടുംവരെ പോരാടുമെന്ന് ഭദ്രകീർത്തി കേരളകൗമുദിയോടും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്നുരാവിലെയാണ് ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. പൊതുബോധത്തിന് കീഴപ്പെടാനാവില്ലെന്ന് പറഞ്ഞ കോടതി കേസിൽ തുടർന്നുള്ള ഉത്തരവ് ഉണ്ടാകുന്നത് വരെ ജഡ്ജിയെ അറസ്റ്റുചെയ്യാൻ പാടില്ലെന്നും അന്വേഷണസംഘത്തിന് നിർദേശം നൽകി. ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ സാദ്ധ്യതയില്ലെന്നും കോടതി വിലയിരുത്തുകയും ചെയ്തു.
അപകടമുണ്ടാക്കിയ വാഹനം ഇതിനകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 199 എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ അതിന്റെ ഉത്തരവാദിത്തം വാഹന ഉടമയ്ക്കോ രക്ഷാകർത്താവിനോ ആയിരിക്കും. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റുചെയ്യുന്നതെന്നും കോടതി ചോദിച്ചു.
English Summary
Jay Balakrishnan’s family voiced their disappointment after the Kerala High Court stayed the arrest of a district judge, father of the minor accused in the Cheranalloor Benz accident. The court ruled the arrest unnecessary, citing the judge’s cooperation and stating public sentiment should not dictate legal proceedings. The bereaved family affirmed their commitment to continue the legal battle for justice.
RELATED TOPICS: JAYA BALAKRISHNAN ACCIDENT, CHERANALLOOR BENZ ACCIDENT, ജയ ബാലകൃഷ്ണൻ അപകടം, CHERANALLOOR ACCIDENT CASE, JAYA BALAKRISHNAN FAMILY JUSTICE
Read News ⏭️




