NEWS

നടുറോഡിൽ പെട്ടെന്ന് ബ്രേക്കിട്ട സ്കൂട്ടർ; ആംബുലൻസ് വെട്ടിത്തിരിച്ച് ഡ്രൈവർ, യുവാവിന് അദ്ഭുതകരമായ രക്ഷപ്പെടൽ: വിഡിയോ

കൊല്ലം∙ കൊട്ടാരക്കരയിൽ സ്‌കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടർ യാത്രികൻ അപ്രതീക്ഷിതമായി വാഹനം നടുറോഡിൽ നിർത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയത്. ഇതിനു പിന്നാലെ വന്ന ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് വലതുവശത്തേക്ക് തെന്നിമാറുകയും സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന പനവേലി സ്വദേശി ലിജു റോഡിലേക്ക് തെറിച്ചുവീണെങ്കിലും ഭാഗ്യം കൊണ്ട് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്നവർക്കും പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Fashion ⏭️

Back to top button