BUSINESS
വരവ് രാജകീയം; എയർടെല്ലിന് അടി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ, ചരിത്രം കുറിച്ച ലിസ്റ്റിങ്

റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ ഓഹരി വിപണിയിൽ കൊടുങ്കാറ്റായി മാറി റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms). വന്ന വരവിൽത്തന്നെ, ലിസ്റ്റിങ് ദിനത്തിൽ തന്നെ ഇന്ത്യയിലെ ഏറ്റവുമുയർന്ന മാർക്കറ്റ് ക്യാപ്പുള്ള കമ്പനികളിൽ ഭാരതി എയർടെല്ലിനെ മറികടന്ന കമ്പനി മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് എത്തിയത്. വിപണിയിൽ തങ്ങളോട് വലിയ മത്സരം കാഴ്ച്ച വെക്കുന്ന എയർടെല്ലിനെത്തന്നെ മാർക്കറ്റ് ക്യാപ്പിൽ മറികടന്നത് കണക്കിലെ കൗതുകമായി.ജിയോ പ്ലാറ്റ്ഫോംസ്റിലയൻസ് ഇൻഡസ്ട്രീസിന്റെ സബ്സിഡിയറിയായ ജിയോ, വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. മൊബൈൽ & ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ഡിജിറ്റൽ ആപ്ലിക്കേഷൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, എന്റർപ്രൈസ് സൊല്യൂഷൻസ്, എന്റർടെയിൻമെന്റ്, എ.ഐ. അധിഷ്ഠിത സർവീസുകൾ തുടങ്ങിയവ നൽകുന്നുറെക്കോർഡുകൾ തകർത്ത വിപണി പ്രവേശംലിസ്റ്റിങ് വിലയുടെ അടിസ്ഥാനത്തിൽ മാത്രം കമ്പനിയുടെ വിപണി മൂലധനം ഏകദേശം 12.5 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള ലിസ്റ്റഡ് കമ്പനികളുടെ നിരയിലേക്ക് ജിയോ പ്ലാറ്റ്ഫോംസ് കടന്നു. ഇതോടെ ഭാരതി എയർടെലിനെ മറികടന്ന കമ്പനി, മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന് (RIL) പിന്നിലായി നില കൊള്ളുന്നു.ഏകദേശം 15,67,068 കോടി രൂപയുടെ വിപണി മൂലധനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒന്നാം സ്ഥാനം നിലനിർത്തി. നിലവിൽ ജിയോയുടെ മാർക്കറ്റ് ക്യാപ് 13,05,380 കോടി രൂപയും, ഭാരതി എയർടെല്ലിന്റേത് 12,15,389 കോടി രൂപയുമാണ്.വലിയ നേട്ടത്തോടെ ലിസ്റ്റിങ്ഇഷ്യു വിലയേക്കാൾ 21.4% ഉയരത്തിലാണ് ജിയോ ഓഹരികളുടെ ലിസ്റ്റിങ് വില. ഇന്ന്, 2026 ഒക്ടോബർ 28 ബുധനാഴ്ച, ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) 1,358 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ഐപിഒ ഇഷ്യു വിലയായ 1,119 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21.36 ശതമാനം പ്രീമിയമാണ്.ലിസ്റ്റിങ് ദിനത്തിൽ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ 26.67% നേട്ടത്തോടെ 1,417.50 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസ് ചെയ്തിരിക്കുന്നത്. 298.50 രൂപയാണ് ഒരു ഓഹരിക്ക് ഇത്തരത്തിൽ വില ഉയർന്നത്. ഒരു വേള ഇൻട്രാ ഡേ അടിസ്ഥാനത്തിൽ ഓഹരി വില 1,423.90 രൂപ വരെ ഉയർന്നിരുന്നു.Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.
Read News




