NEWS

ഓൺലൈൻ പേയ്‌മെന്റ് ഇല്ലെന്ന പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു; സംഭവം കോതമംഗലം താലൂക്ക് ആശുപത്രിയിൽ

കോതമംഗലം താലൂക്ക് ആശുപത്രി, രോഗിയുടെ ബന്ധുക്കളോട് ദേഷ്യപ്പെടുന്ന ആശുപത്രി ജീവനക്കാരി

കൊച്ചി: ഓൺലൈൻ പേയ്‌മെന്റ് സൗകര്യമില്ലെന്ന പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ വൈകിപ്പിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളോടാണ് പണം തരാതെ ചീട്ട് നൽകാനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്.

പെരുമ്പാവൂർ സ്വദേശി കരീം എ കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന് പറഞ്ഞ ആശുപത്രി അധികൃതർ, ചികിത്സ അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 45 മിനിട്ടോളം ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിലിരുത്തി. ഒടുവിൽ പണമടച്ച് ഡോക്‌ടർ പരിശോധിക്കാൻ എത്തിയപ്പോഴേക്കും രോഗിയുടെ നില മോശമായി. ശേഷം, കളമശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌ത രോഗിയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.

English Summary

A heart patient, Kareem A.K. from Perumbavoor, allegedly faced a 45-minute treatment delay at Kothamangalam Taluk Hospital because the facility did not accept online payments. Hospital staff reportedly asked him to visit a private hospital if treatment was urgent. His condition worsened before he was referred to Kalamassery Medical College, where his health has since improved.
RELATED TOPICS: KOTHAMANGALAM TALUK HOSPITAL, HEART PATIENT TREATMENT DELAY, KERALA HOSPITAL NEGLIGENCE, ONLINE PAYMENT ISSUE HOSPITAL, KOTHAMANGALAM HOSPITAL NEWS MALAYALAM

Read News ⏭️

Back to top button