സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതൽ വീണ്ടും ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയേക്കിമെന്ന് വിവരം. ഇതുസംബന്ധിച്ച് കെഎസ്ഇബി, സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ നിന്ന് പീക്ക് അവർ ആവശ്യങ്ങൾക്കായി വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് ഇതിന് പ്രധാന കാരണം.
ഹിമാചൽ പ്രദേശ് 846 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യൂണിറ്റിന് 14.50 രൂപയാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ, വില 12.50 രൂപയാക്കി കുറയ്ക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
സർക്കാർ അനുമതി ലഭിച്ച ശേഷമേ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധിക്കൂ. കെഎസ്ഇബി പീക്ക് അവർ വൈദ്യുതിക്കായി ടെണ്ടറുകൾ വിളിച്ചെങ്കിലും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കരാറുകാർ ആരും മുന്നോട്ട് വരാത്തത് പ്രതിസന്ധി വർദ്ധിക്കാൻ കാരണമായി. സർക്കാർ തലത്തിൽ അടിയന്തര തീരുമാനം ആയിട്ടില്ലെങ്കിൽ നവംബർ മുതൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
English Summary
Kerala may reintroduce load shedding from November as KSEB awaits government approval to purchase peak-hour electricity from Himachal Pradesh. The proposed rate of ₹14.50 per unit is under negotiation, with KSEB seeking a reduction to ₹12.50. Delays in finalizing the power purchase deal could lead to electricity restrictions across the state.
RELATED TOPICS: KERALA LOAD SHEDDING, KSEB ELECTRICITY SHORTAGE, KERALA POWER CUT NOVEMBER, KERALA CURRENT CUT NEWS, KERALATHIL LOAD SHEDDING
Read News ⏭️




