NEWS

പറ്റിപ്പിൽ പുതിയ തന്ത്രവുമായി യുവാവ്, കരുതിയിരുന്നില്ലെങ്കിൽ പണം പോകും; ദൃശ്യങ്ങൾ പുറത്ത്

തട്ടിപ്പ് നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ

കണ്ണൂർ: സാധനം വാങ്ങിയശേഷം പണം നൽകാതെ മുങ്ങാൻ പുതിയ തന്ത്രവുമായി യുവാവ്. കണ്ണൂർ ആലക്കോട് പ്രവർത്തിക്കുന്ന ഓർമ്മ ഫാബ്രിക്‌സിലാണ് സംഭവം. ഷർട്ട് വാങ്ങിയശേഷം കടക്കാരനെ കബളിപ്പിച്ച് പുറത്തിറങ്ങിയ യുവാവ് പണം നൽകാതെ മുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ കടക്കാരൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഗിഫ്‌റ്റ് നൽകാനായി രണ്ട് ഷർട്ടുകൾ വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് കടയിലേക്കെത്തിയത്. ഷർട്ടുകളെടുത്ത ശേഷം പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചുനോക്കിയിട്ട് എടുക്കാമെന്ന് പറഞ്ഞ് കടയിൽനിന്നിറങ്ങി. ഷർട്ട് കവറിൽ ഇട്ടുനൽകണമെന്ന് ആവശ്യപ്പെട്ടപ്രകാരം കടക്കാരൻ അതും അനുസരിച്ചു. എന്നാൽ, പുറത്തിറങ്ങിയ ഉടൻ യുവാവ് ഷർട്ടുമായി കടന്നുകളയുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താതായപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെടുത്ത് ആലക്കോടുള്ള വിവിധ വാട്‌സ്‌ആപ് ഗ്രൂപുകളിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. വീഡിയോ കണ്ടവരിൽ ഒരാൾ യുവാവിനെ തിരിച്ചറിഞ്ഞു. അയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടിലേക്ക് കടക്കാരൻ നേരിട്ടെത്തി. ഇതോടെ തട്ടിപ്പുനടത്തിയ യുവാവിന്റെ അമ്മ പണം നൽകാമെന്ന് സമ്മതിച്ച് പ്രശ്‌നം ഒതുക്കിതീർക്കുകയായിരുന്നു.

English Summary

A youth allegedly walked out of a Kannur shop with shirts without paying, claiming he would show them to his wife. After CCTV footage went viral, his family agreed to pay the shop owner.

Read News ⏭️

Back to top button