NEWS

‘പൊലീസിനു വീഴ്ച പറ്റി; ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ’


തിരുവനന്തപുരം∙ ചേരാനല്ലൂരിൽ അഡിഷനൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു ആഭ്യന്തരമന്ത്രി. കേസിൽ പ്രതിക്കു ജാമ്യം ലഭിച്ചതിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു തുറന്നുപറയാൻ മടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയമാണ്. ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡിജിപിയോടു ചോദിച്ചു. പൊലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണ്. ഇനി നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അവർ അതു ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനാണ് (55) മരിച്ചത്


Fashion ⏭️

Back to top button