NEWS
‘ഏറെ നേരം ആ ബസിൽനിന്ന് കരച്ചിൽ കേൾക്കാമായിരുന്നു, ഭയന്നു വിറച്ചു’

പാലാ ∙ ഊട്ടി വിനോദയാത്രയുടെ ഭീതിയൊഴിയാതെ ടൂറിസ്റ്റ് ബസ് ഡ്രൈവർ തീക്കോയി സ്വദേശി ജിജോ ജോർജ് (38). പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരുമായി ഉൗട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമാണ് 23നു രാത്രി 10നു ഉൗട്ടി–മേട്ടുപ്പാളയം റോഡിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. മലമുകളിൽനിന്ന് തോടുപോലെ വെള്ളം ഒഴുകിയെത്തുന്നതും പിന്നീട് മണ്ണും കല്ലും മരങ്ങളുമെല്ലാം താഴേക്കു പതിക്കുന്നതും കൺമുൻപിൽ കണ്ടതിന്റെ ആഘാതം ജിജോ ജോർജിന്റെ വാക്കുകളിലുണ്ട്.ജിജോ ജോർജ് പറയുന്നത് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 3 ബസുകളിലും മുത്തോലി സ്കൂളിൽ നിന്നുള്ള ഒരു ബസിലുമായി 165 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മേട്ടുപ്പാളയത്തേക്ക് എത്താൻ 13 കിലോമീറ്റർ മാത്രമുള്ളപ്പോൾ ബെർളിയറിലാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. നോഹ ബസിലെ സഹായി കൊടുമ്പിടി സ്വദേശി മിൽറ്റോയാണ് ആദ്യം മണ്ണിടിഞ്ഞുവരുന്നത് കണ്ടത്. റിയ, എത്സ, ഗ്യാങ്സ്റ്റർ ബസുകളിൽ പാലാ സെന്റ് തോമസിലെ വിദ്യാർഥികളും അധ്യാപകരും ‘നോഹ’യിൽ മുത്തോലി സെന്റ് ആന്റണീസിലെ വിദ്യാർഥികളും അധ്യാപകരുമാണ് ഉണ്ടായിരുന്നത്.
Fashion ⏭️




