സർക്കാർ വാക്കുപാലിച്ചില്ല; തല മുണ്ഡനം ചെയ്ത് റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്. നോർത്ത് ഗേറ്റിനു മുന്നിൽ സമരസമിതി കൺവീനർ വളർമതി തലമുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുട്ടിലിഴഞ്ഞും പാട്ടപെറുക്കിയും പിച്ചയെടുത്തും നിരവധി സമരങ്ങൾ നടന്നിട്ടും ഫലമുണ്ടാക്കാത്തതിനെത്തുടർന്ന് 13 ദിവസം വളർമതി നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്നു. അന്ന് സർക്കാർ ചർച്ച നടത്തി സമരം അവസാനിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി വാചാലനായിരുന്നെന്നും മുഖ്യമന്ത്രിയായപ്പോൾ തങ്ങളെ മറന്നുപോയെന്നും സമരക്കാർ കുറ്റപ്പെടുത്തി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ സമരം തുടരുന്നത്.




