NEWS
അറ്റകുറ്റപ്പണി: നാളെ വന്ദേഭാരത് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും; ചില ട്രെയിനുകൾ വൈകും, പട്ടിക ഇങ്ങനെ

തിരുവനന്തപുരം∙ കളമശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ കാരണം നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകും.∙ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജംക്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. ∙ എറണാകുളം ജംക്ഷനിൽനിന്ന് പുറപ്പെടേണ്ട കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. എറണാകുളം ജംക്ഷനും തൃശൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. ∙ എറണാകുളം ജംക്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12617): ഉച്ചയ്ക്ക് 1.25ന് എറണാകുളം ജംക്ഷനിൽനിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ ഒരു മണിക്കൂർ 30 മിനിറ്റ് വൈകി 2.55ന് മാത്രമേ പുറപ്പെടൂ. ∙ മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 16649): ഒരു മണിക്കൂർ 15 മിനിറ്റ് വൈകും. ∙ ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22642): 50 മിനിറ്റ് വൈകും. ∙ ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ് (ട്രെയിൻ നമ്പർ 20924) : 45 മിനിറ്റ് വൈകും. ∙ ഡിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22504) : 25 മിനിറ്റ് വൈകും. ∙ ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12201) : 25 മിനിറ്റ് വൈകും. ∙ ഗുരുവായൂർ – എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56317) : 15 മിനിറ്റ് വൈകും. ∙ തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16346) : ഒരു മണിക്കൂർ 20 മിനിറ്റ് വൈകും. ∙ തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 19577): 40 മിനിറ്റ് വൈകും.
Fashion ⏭️




