NEWS

60-ാം പിറന്നാളിന് അടിച്ചത് 12 കോടിയുടെ ലോട്ടറി! കോടികൾ അക്കൗണ്ടിലെത്തിയ വിവരം ആരോടും പറയാതെ പ്രവാസി ‘ഭാഗ്യവാൻ’, ഒടുവിൽ?


നാലു പതിറ്റാണ്ട് മുൻപ് ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ഗൾഫ് മണ്ണിലേക്ക് വണ്ടി കയറിയതാണ് കിഷോർ പാണ്ഡുരംഗ് റാവു. അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സിലെ മണ്ണിൽ ജീവിച്ച ഒരു സാധാരണ പ്രവാസി. എന്നാൽ, തന്റെ 60-ാം പിറന്നാളിന് വെറും അഞ്ച് ദിവസം മാത്രം ശേഷിക്കെ, കിഷോറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഒരു സമ്മാനമായിരുന്നു – യുഎഇ ലോട്ടറിയുടെ 50 ലക്ഷം ദിർഹം (ഏകദേശം 12.95 കോടിയിലധികം രൂപ) ഭാഗ്യസമ്മാനം!ജീവിതത്തിലെ ഏറ്റവും വലിയ ഒരു നാഴികക്കല്ലിലേക്ക് കാൽവയ്ക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഈ മാന്ത്രിക വിജയം കിഷോറിന് നൽകിയത് കേവലം സാമ്പത്തിക ഭദ്രത മാത്രമല്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പല വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള അപൂർവ അവസരം കൂടിയായിരുന്നു.∙ ആരോടും പറയാതെ ആ വലിയ വാർത്ത 50 ലക്ഷം ദിർഹം അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞപ്പോഴും കിഷോർ ഒട്ടും പരിഭ്രാന്തനായില്ല. ആ വലിയ വാർത്ത അദ്ദേഹം ആദ്യം ആരോടും പറഞ്ഞതുമില്ല. കുറെ സമയം ആ വാർത്തയുടെ സന്തോഷവും അതിശയവും സ്വയം അനുഭവിച്ചറിഞ്ഞ ശേഷം, അദ്ദേഹം അത് ആദ്യം പങ്കുവച്ചത് ഭാര്യയോടായിരുന്നു.


Fashion ⏭️

Back to top button