CINEMA

‘വയറിൽ തലോടി കൈകാലുകൾ തിരുമ്മിയൊക്കെ ആശ്വാസം പകരും’, ആർത്തവ സമയത്ത് വിജയ്‌യുടെ കരുതലിനെക്കുറിച്ച് രശ്‌മിക


രശ്മിക മന്ദാന, വിജയ്‌ദേവരകൊണ്ട

ആർത്തവദിനങ്ങളിൽ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവിക്കുമ്പോൾ തന്റെ ഭർത്താവ് വിജയ്‌ദേവരകൊണ്ട നൽകുന്ന കരുതലിനെക്കുറിച്ച് വെളിപ്പെടുത്തി നടി രശ്മിക മന്ദാന. ആർത്തവസമയത്ത് കഠിനമായ വേദനകളിലൂടെ കടന്നുപോകുമ്പോൾ വയറിൽ തലോടിയും കൈകാലുകൾ തിരുമ്മിയും വിജയ് ആശ്വാസം പകരാറുണ്ടെന്ന് രശ്മിക പറയുന്നു. മിഡ്‌ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പെൺകുട്ടികൾക്ക് ആർത്തവം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വീട്ടിൽ സംസാരിച്ച് കേട്ടിട്ടില്ലെങ്കിലും തനിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അദ്ദേഹം മനസിലാക്കാറുണ്ടെന്ന് രശ്‌മിക പറയുന്നു. കാരണമൊന്നുമില്ലാതെ മനസിന് വിഷമം തോന്നുന്നദിവസങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തനിക്ക് പിരിയഡ് ഉണ്ടാകുമെന്ന് വിജയ്‌യെ അറിയിക്കാറുണ്ട്. അത്തരം സമയങ്ങളിൽ അദ്ദേഹം നൽകുന്ന കരുതൽ ഏറെ ആശ്വാസമാണെന്ന് നടി വ്യക്തമാക്കി.

”ഞാൻ നേരത്തേ തന്നെ വിജയ്ക്ക് സൂചന നൽകും. ഒരു പുരുഷനിൽനിന്ന് ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കാനാവുക? ഗർഭപാത്രം എടുത്തുമാറ്റാൻ അദ്ദേഹത്തിന് കഴിയില്ലല്ലോ. എന്നാൽ, കൂടെയൊരാൾ ഉണ്ടെന്ന തോന്നൽതന്നെ വലിയ ആശ്വാസമാണ്. വയറിൽ തലോടിത്തരുകയും കൈകളും കാലുകളും തിരുമ്മിത്തരികയും ചെയ്യും. തനിക്ക് ചെയ്യാനാകുന്നത് അത്രയുമാണെന്നാണ് വിജയ് പറയാറുള്ളത്”- രശ്മിക പറഞ്ഞു.

ആർത്തവദിനങ്ങളിൽ ഉണ്ടാകുന്ന കഠിനമായ വേദന കുറയ്ക്കാൻ ചൂടുവെള്ളം നിറച്ച ഹീറ്റിംഗ് പാഡുകൾ ഉപയോഗിക്കാറുണ്ടെന്നും ജീരകവെള്ളം കുടിക്കാറുണ്ടെന്നും രശ്മിക പറഞ്ഞു. തനിക്ക് ആദ്യമായി ആർ‌ത്തവം ഉണ്ടായ കാലത്തെ അനുഭവവും രശ്‌മിക പങ്കുവച്ചു. അന്ന് ഇക്കാര്യം ആരോടെങ്കിലും തുറന്നുപറയാൻ ഭയമായിരുന്നുവെന്ന് താരം വ്യക്തമാക്കി. സാനിറ്ററി പാഡ് എന്നൊരു സാധനം ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും രശ്‌മിക ഓർത്തെടുത്തു. ആർത്തവ സമയങ്ങളിലെ ശാരീരിക ബുദ്ധിമുട്ടുകൾ സ്‌ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും താരം ചൂണ്ടിക്കാട്ടി.

സിനിമാ സെറ്റുകളിൽ ആർത്തവ അവധി എന്ന ആശയം ഇനിയും വേണ്ടത്ര ചർച്ചയായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സിനിമ മേഖലയിൽ സ്ത്രീകൾ ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്നുണ്ടെങ്കിലും ആർത്തവ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ അവധി നൽകുക,​ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരിക തുടങ്ങിയ കാര്യങ്ങൾ തുടരുകയാണെന്നും കാലങ്ങളായി ഇതെല്ലാം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്നും രശ്‌മിക അഭിപ്രായപ്പെട്ടു.

English Summary

Actress Rashmika Mandanna revealed actor Vijay Deverakonda’s supportive care during her painful menstruation, stating he massages her stomach and limbs for comfort. She also highlighted challenges women face with period pains, advocating for better facilities and menstrual leave in the film industry, emphasizing wider discussion.


Business ⏭️

Back to top button