സുജിത് വാസുദേവ് ചിത്രത്തിൽ സാഗർ സൂര്യ, സെറയായി മീനാക്ഷി ഉണ്ണിക്കൃഷ്ണൻ

ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന സെറ എന്ന ചിത്രത്തിൽ സാഗർ സൂര്യയും മീനാക്ഷി ഉണ്ണിക്കൃഷ്ണനും പ്രധാന വേഷത്തിൽ എത്തുന്നു. സെറ എന്ന ടൈറ്റിൽ കഥാപാത്രത്തെ മീനാക്ഷി ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്നു എന്ന് അറിയുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സെറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതിയ ഒരു ലോകത്തേക്ക് നയിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം ആയിരിക്കും എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ബ്ളോക് ബസ്റ്ററായ വാഴയിലൂടെ ശ്രദ്ധ നേടിയ താരം ആണ് മീനാക്ഷി ഉണ്ണിക്കൃഷ്ണൻ.
മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമാണ് സുജിത് വാസുദേവ്. ദൃശ്യം, മെമ്മറീസ്, സെവൻത് ഡേ, പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രഹണ രംഗത്ത് ശ്രദ്ധ നേടിയ സുജിത്ത് വാസുദേവ് പൃഥ്വിരാജ് നായകനായ ”ജെയിംസ് ആൻഡ് ആലീസ്” എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കും ചുവടുവെച്ചത്. സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ”സെറ”.
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന പതിനാലാമത് ചിത്രം ആണ്. അശ്വിൻ പ്രകാശ്, ശ്രീജിത്ത് കെ, എൽസൺ ബിസ്വാസ് എന്നിവർ ചേർന്നാണ് തിരക്കഥ . ചിത്രത്തിന്റെ ഛായാഗ്രാഹകനും സുജിത് വാസുദേവ് ആണ്. സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിംഗ്: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ കോഡിനേറ്റർ - അഖിൽ ശശിധരൻ,കലാസംവിധാനം: ഇന്ദുലാൽ കാവീട്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: രതീഷ് വിജയൻ, സംഘട്ടനം: രാജശേഖർ, റോബിൻ ടോം, നൃത്തസംവിധാനം: ടിബിൻ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ.
Business ⏭️




