NEWS
പ്രവാസികളേ, വൻ ലാഭം വാഗ്ദാനം ചെയ്യുന്ന ആ നിക്ഷേപ പദ്ധതികൾ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും; മുന്നറിയിപ്പ്!

ദുബായ്∙ സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ ആകെ റിപോർട്ട് ചെയ്യപ്പെട്ട കേസുകളുടെ പകുതിയോളം വരുമെന്ന് ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ അലി സഈദ് അൽ യമാഹി അറിയിച്ചു. സൗകര്യം, കുറഞ്ഞ വില, പെട്ടെന്നുള്ള ലാഭം എന്നിവയ്ക്കുള്ള ജനങ്ങളുടെ താൽപ്പര്യത്തെ തട്ടിപ്പുകാർ മുതലെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ നിക്ഷേപ വാഗ്ദാനങ്ങൾ വിശ്വസിച്ച ദുബായിലെ ഒരു വിരമിച്ച ഉദ്യോഗസ്ഥന് മുപ്പത് വർഷത്തെ സമ്പാദ്യമായ നാല് ലക്ഷം ദിർഹത്തോളം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു.ഇൻഷുറൻസ് പോളിസികൾ മുതൽ ഗാർഹിക ജോലിക്കാർ, വാഹനങ്ങൾ, നമ്പർ പ്ലേറ്റുകൾ, നിക്ഷേപ അവസരങ്ങൾ എന്നിവയെല്ലാം സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പരസ്യപ്പെടുത്തുന്നുണ്ട്. സ്ഥാപനങ്ങൾ നൽകേണ്ട സേവനങ്ങൾക്കായി വ്യക്തിഗത ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം അയക്കരുതെന്ന് അൽ യമാഹി താമസക്കാരോട് ആവശ്യപ്പെട്ടു. വിവിധ പേരുകളിലുള്ള ഒന്നിലേറെ അക്കൗണ്ട് നമ്പറുകൾ നൽകി പണം പലതവണയായി വിഭജിച്ചു നൽകാൻ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണ്.
Fashion ⏭️


