NEWS

ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ഓം പ്രകാശ് മാഥൂർ; പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല


തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിം ഗവര്‍ണര്‍ ആയിരുന്ന മാഥൂര്‍ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി നിയമിതനായ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ 29-ാം ഗവര്‍ണറായി മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പങ്കെടുത്തില്ല. ഓം പ്രകാശ് മാഥുര്‍, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദല്‍ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തില്‍ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button