AUTO

കുട്ടിക്കളി കാര്യമായി! പ്രദർശന വേദിയിലെ ഭിത്തിയിൽ ഇടിച്ച് മെഴ്സിഡീസ് ബെൻസ് ഇലക്ട്രിക് എംപിവി


പാരിസ് മോട്ടോര്‍ഷോയില്‍ പ്രദര്‍ശനത്തിനു കൊണ്ടുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തന്‍ ഇലക്ട്രിക് ആഡംബര എംപിവി (വിഎല്‍ഇ) മതിലില്‍ ഇടിച്ചു തകര്‍ന്നു. കുട്ടിക്കളി കാര്യമായതോടെയാണ് പ്രദര്‍ശനവേദിയില്‍ വച്ചു തന്നെ അപകടമുണ്ടായത്. പ്രദര്‍ശനം കാണാനെത്തിയ ഒരു കുട്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണ് അപ്രതീക്ഷിത അപകടത്തിന് കാരണമായത്. സ്റ്റാര്‍ട്ടായതിനു പിന്നാലെ പുറകിലേക്കു നീങ്ങിയ വാഹനം പ്രദര്‍ശനശാലയുടെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.വാഹനം പിന്നോട്ടു നീങ്ങുന്നതു കണ്ട് സ്റ്റാളിലുണ്ടായിരുന്ന പ്രൊഡക്റ്റ് സ്‌പെഷലിസ്റ്റ് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. സ്ഥലകാലങ്ങളെ പുനര്‍നിര്‍വചിക്കുന്നു എന്നര്‍ഥം വരുന്ന ‘Redefinir L’Espace’ എന്നെഴുതിയ ഭിത്തിയിലേക്കാണ് മെഴ്‌സിഡീസ് ബെന്‍സ് വാഹനം ഇടിച്ചു കയറിയത്. ഇടിയില്‍ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹനം അപകടത്തില്‍ പെട്ടതോടെ നിരാശനായി കമ്പനി ജീവനക്കാരന്‍ കൈകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ആറു സെക്കന്‍ഡു മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെ പരിഭ്രാന്തരായ കുട്ടികള്‍ കാറില്‍ നിന്നും ഇറങ്ങുന്നതും കാണാം.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഫ്രഞ്ച് വിഭാഗം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രദര്‍ശനശാലയുടെ ഭിത്തിക്കും വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ വാഹനത്തെ പ്രദര്‍ശന ശാലയില്‍ നിന്നും മാറ്റുകയും ചെയ്തു. തകര്‍ന്ന ഭിത്തിയുടെ ഭാഗങ്ങളുടെ അറ്റകുറ്റപ്പണികളും അതിവേഗത്തില്‍ നടത്തി.മെഴ്‌സിഡീസ് വിഎല്‍ഇരാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്ന ആഡംബര ഇലക്ട്രിക് മിനിവാനാണ് മെഴ്‌സിഡീസ് ബെന്‍സ് വിഎല്‍ഇ. സ്റ്റാന്‍ഡേഡ് പതിപ്പില്‍ 3,342 എം.എം വീല്‍ബേസിലാണ് വി.എല്‍.ഇ എത്തുന്നത്. ഇതിനു പുറമേ ലോങ് വീല്‍ ബേസ് പതിപ്പും ലഭ്യമാണ്. ഡാഷ്‌ബോര്‍ഡില്‍ വ്യാപിച്ചു കിടക്കുന്ന എം.ബി.യു.എക്‌സ് സൂപ്പര്‍ സ്‌ക്രീന്‍ ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡും റൂഫില്‍ നിന്നും താഴേക്ക് നിവര്‍ത്തുന്ന 31.3 ഇഞ്ച് പനോരമിക് സ്‌ക്രീനും ഈ വാഹനത്തിന്റെ ആകര്‍ഷണങ്ങളാണ്.രണ്ടു വകഭേങ്ങളിലാണ് വിഎല്‍ഇ എത്തുന്നത്. ഇതില്‍ വിഎല്‍ഇ 300 എന്ന എന്‍ട്രി ലെവല്‍ മോഡലില്‍ 115 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും സിംഗിള്‍ ഇലക്ട്രിക് മോട്ടാറാണുമുള്ളത്. 272എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഈ വാഹനത്തിന്റെ റേഞ്ച് 700 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 9.5 സെക്കന്‍ഡ് മതിയാവും.


Sports ⏭️

Back to top button