NEWS

നെടുമ്പാശേരി അപകടം: കാറിന്റെ വേഗം കണ്ടെത്താനായില്ല; സൈലൻസറിൽ രൂപമാറ്റം വരുത്തിയതായി എംവിഡി


കൊച്ചി∙ നെടുമ്പാശേരി അത്താണിയിൽ യുവാവ് മദ്യപിച്ച് ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രികരായ 3 പേർ മരിച്ച സംഭവത്തിൽ, അപകടസമയത്തെ കാറിന്റെ വേഗം കണ്ടെത്താനായില്ലെന്നു റിപ്പോർട്ട്. കാറിന്റെ ഇവന്റ് ഡേറ്റ റിക്കോർഡറിൽ (ഇഡിആർ) നിന്നുള്ള വിവരങ്ങൾ പൊലീസും കാർ കമ്പനിയിലെ വിദഗ്ധരും ശേഖരിച്ചു വിശകലനം ചെയ്തിരുന്നു. എന്നാൽ, ബൈക്ക് ഇടിച്ചു തെറിപ്പിച്ച സമയത്തെ വാഹനത്തിന്റെ വേഗം കണ്ടെത്താനായില്ലെന്നു വിദഗ്ധർ പൊലീസിനെയും മോട്ടർ വാഹന വകുപ്പിനെയും അറിയിച്ചു. ഇതോടെ അപകടം നടന്ന മേഖലയിലെ സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്തു കാറിന്റെ വേഗം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.കാർ പരിശോധിച്ചതിൽ യന്ത്രത്തകരാറോ മറ്റു പ്രശ്നങ്ങളോ അല്ല അപകടത്തിനു കാരണമെന്നു കണ്ടെത്തിയതായി അങ്കമാലി ജോയിന്റ് ആർടിഒ പൊലീസിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചീറിപ്പായുമ്പോൾ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തിയതായും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.


Fashion ⏭️

Back to top button