NEWS

എം.എൽ.എയ്‌ക്ക് വധഭീഷണി: കവർച്ചക്കേസ് പ്രതി അറസ്റ്റിൽ

ആലുവ: അൻവർ സാദത്ത് എം.എൽ.എയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ചെയ്ത കവർച്ചക്കേസ് പ്രതി അറസ്റ്റിൽ. നെടുമ്പാശേരി മേക്കാട് സൊസൈറ്റിപ്പടി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജോബി (45)യെ ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നാം പ്രതിയായ ഇയാൾ എം.എൽ.എയെ അധിക്ഷേപിച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നെടുമ്പാശേരി,തൊടുപുഴ,ചെങ്ങമനാട്,ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ,എ.എസ്.ഐ സലാവുദീൻ,സീനിയർ സി.പി.ഒമാരായ ടി.എ. ഷിബിൻ,ആർ. സജേഷ്,സി.പി.ഒമാരായ ജോബിൻ സെബാസ്റ്റ്യൻ,ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read News ⏭️

Back to top button