NEWS
ഗ്ലെൻമേരി ലയത്തിൽ ഇരട്ടക്കൊല; ഭാര്യയും ഭാര്യാമാതാവും കൊല്ലപ്പെട്ടു, യുവാവ് കസ്റ്റഡിയിൽ

ഇടുക്കി∙ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പീരുമേട് ഗ്ലെൻമേരി ലയത്തിൽ പ്രിയങ്ക (30), അമ്മ നേശം (62) എന്നിവരാണു മരിച്ചത്. പ്രിയങ്കയുടെ പിതാവ് ഇസ്രവേലിനും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻമേരി തോട്ടം ലയത്തിലാണു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പ്രതി പ്രിൻസിനെ പീരുമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Fashion ⏭️




