NEWS

വിജയദശമിദിനത്തിൽ വിദ്യയുടെ ലോകത്തേക്ക്  കൈപിടിച്ച് പതിനായിരങ്ങൾ, കേരളകൗമുദിയിൽ ആദ്യക്ഷരം നുകർന്ന് പിഞ്ചോമനകൾ

കേരളകൗമുദി വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ രാജധാനി ഗ്രൂപ്പ്‌ ഓഫ് ചെയർമാൻ ഡോ. ബിജു രമേശ്‌, ഡോ. എം.സി.ദത്തൻ, ഡോ. മാർത്താണ്ഡപിള്ള തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിച്ച് കേരളകൗമുദിയിൽ ഉൾപ്പെടെ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രങ്ങളിലും വിവിധ സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാരംഭച്ചടങ്ങ് ക്ഷേത്രാങ്കണത്തിലാണ് നടക്കുന്നത്. വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ. എം.ചന്ദ്രദത്തൻ, പ്രമുഖ ന്യൂറോ സർജൻ ഡോ. എം.മാർത്താണ്ഡപിള്ള, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ, ഗായിക രാജലക്ഷ്മി, വ്യവസായി ഡോ. ബിജുരമേശ് തുടങ്ങിയവരാണ് ആചാര്യസ്ഥാനത്തുള്ളത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത്. തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചര മണിമുതലായിരുന്നു വിദ്യാരംഭചടങ്ങുകൾ തുടങ്ങിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭം തുടങ്ങി. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതീ മണ്ഡപത്തിലും ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കുന്ന കുട്ടികൾ

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവടങ്ങളിലും വൻ തിരക്കാണ്. പൂജപ്പുരയിൽ ചാണ്ടി ഉമ്മൻ എംഎൽഎ കുട്ടികളെ എഴുത്തിനിരുത്തി. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂറിലെ ഓഫീസിലാണ് കുരുന്നുകളെ ആദ്യക്ഷരം കുറിക്കുന്നത്.

English Summary

Thousands of children were initiated into the world of learning through Vidyarambham ceremonies held across Kerala on Vijayadashami. Kerala Kaumudi, in collaboration with Venpalavattom Sree Bhagavathi Temple, hosted one such event. Prominent personalities like Dr. Biju Ramesh, Dr. M.C. Dathan, and Dr. Marthanda Pillai served as teachers, with high attendance also noted at other major cultural and temple venues.
RELATED TOPICS: VIJAYADASHAMI VIDYARAMBHAM KERALA, KERALA KAUMUDI VIDYARAMBHAM, VIDYARAMBHAM 2026 KERALA, വിജയദശമി വിദ്യാരംഭം, KERALA KAUMUDI EZHUTHINIRUTHU

Read News ⏭️

Back to top button