NEWS
‘ഗ്യാത്ത്’, ‘സ്കിബിഡി’: കുട്ടികളുടെ ഫോണിൽ ഇത്തരം മെസ്സേജ് കണ്ടാൽ ദേഷ്യപ്പെടരുത്; മുന്നറിയിപ്പ്

അബുദാബി∙ കുട്ടികൾ സമൂഹമാധ്യമത്തിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുത്തൻ പ്രയോഗങ്ങളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടനയുടെ മുന്നറിയിപ്പ്. അപരിചിതമായ ഓൺലൈൻ സ്ലാങ്ങുകളും ട്രെൻഡുകളും അപകടസാധ്യതകൾ തിരിച്ചറിയുന്നത് രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ.കുട്ടികളുടെ ഓൺലൈൻ ലോകത്തെ തമാശകളോ സാധാരണ വാക്കുകളോ ആയി തോന്നുന്ന പല പ്രയോഗങ്ങൾക്കും രക്ഷിതാക്കൾക്ക് അറിയാത്ത മറ്റു അർഥങ്ങളുണ്ടാകാം. ‘എസ് വൈബിഎയു’, ‘ഗ്യാത്ത്’, ‘സ്കിബിഡി’ തുടങ്ങിയ പ്രയോഗങ്ങൾ ഓൺലൈൻ ലോകത്ത് കുട്ടികൾക്കിടയിൽ വ്യാപകമാണ്. ഇവയിൽ പലതും വെറും തമാശ രൂപത്തിലുള്ള പ്രയോഗങ്ങളാണെങ്കിലും ചില സന്ദർഭങ്ങളിൽ അധിക്ഷേപങ്ങൾ, ലൈംഗിക സൂചനകൾ, അല്ലെങ്കിൽ സൈബർ ബുള്ളിയിങ് (ഒറ്റപ്പെടുത്തലും കളിയാക്കലും) എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്.
Fashion ⏭️




