NEWS

ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ വിമാനം വിരമിച്ചു; ശൗചാലയത്തിലും വ്യത്യസ്തൻ, ഇതിഹാസം ചരിത്രത്തിലേക്ക്!


ഫ്രാങ്ക്ഫർട്ട്∙ ആഗോള വ്യോമയാന ചരിത്രത്തിലെ സവിശേഷമായ ഒരു സുവർണ്ണ അധ്യായത്തിന് തിരശ്ശീലയിട്ടുകൊണ്ട് ജർമൻ മുൻനിര എയർലൈനായ ലുഫ്താൻസ തങ്ങളുടെ അവസാന എയർബസ് എ340-600 വിമാനത്തെയും സർവീസിൽ നിന്ന് പിൻവലിച്ചു. വാഷിങ്ടനിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള അന്തിമ സർവീസോടെയാണ് കാൽനൂറ്റാണ്ടോളം ആകാശത്ത് അഭിമാനമായി പാറിപ്പറന്ന ഈ നാല് എൻജിൻ ഭീമൻ ഔദ്യോഗികമായി വിരമിച്ചത്.∙ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമേറിയ യാത്രാവിമാനം  നാല് കൂറ്റൻ എൻജിനുകളുള്ള എയർബസ് എ340-600 ലോകത്തിൽ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും നീളമേറിയ രണ്ടാമത്തെ യാത്രാവിമാനമെന്ന ഖ്യാതി നേടിയതാണ്. ഏകദേശം 13,000 കിലോമീറ്ററോളം (8,100 മൈൽ) നോൺ-സ്റ്റോപ്പായി പറക്കാൻ ശേഷിയുള്ള ഈ കരുത്തൻ വിമാനങ്ങൾ ലുഫ്താൻസയുടെ ദീർഘദൂര രാജ്യാന്തര സർവീസുകളുടെ പ്രധാന നട്ടെല്ലായിരുന്നു.വ്യോമയാന ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സൂപ്പർ ജംബോ വിമാനത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് ലുഫ്താൻസയും യാത്രക്കാരും നൽകിയത്. ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്lufthansagroup.com ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button