NEWS
കുട്ടികൾക്ക് ലഭിച്ച സൗജന്യ അരി രാജേഷ് ഹോട്ടലിന് മറിച്ചുവിറ്റു; ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം

ആലപ്പുഴ∙ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം. കുട്ടികൾക്ക് സ്കൂളിൽനിന്നു ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത് മനോരമ ഓൺലൈനോടു പറഞ്ഞത്. കഴിഞ്ഞ മാസം 20 കിലോ അരി ലഭിച്ചതിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിനു 500 രൂപയ്ക്കു വിറ്റതായി തനിക്കു വിവരം ലഭിച്ചെന്നും വിനീത് വെളിപ്പെടുത്തി.അതേസമയം, രാജേഷ് കടുത്ത മദ്യപാനി ആയിരുന്നെന്നു നാട്ടുകാരും വെളിപ്പെടുത്തി. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസവും ഇയാൾ മദ്യപിച്ചിരുന്നു. ഇന്നലെ രാവിലെ 6.30 നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാര കുറവുണ്ടെന്നു കണ്ടെത്തിയെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
Fashion ⏭️




