SPORTS

‘തങ്കമേ….’: ചാരുവിന് ജന്മദിനാശംസയുമായി സഞ്ജു; ന്യൂസീലൻഡിലേക്ക് പറക്കും മുൻപ് ബർത്ത് ഡേ ആഘോഷം– വിഡിയോ


ബെംഗളൂരു ∙ ഭാര്യ ചാരുലതയ്ക്ക് ജന്മദിനാശംസകളുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ചാരുവിന് സഞ്ജു ആശംസ നേർന്നത്. ‘ഹാപ്പി ബർത്ത് ഡേ മൈ തങ്കമേ..’ എന്ന കുറിപ്പോടെ ചാരുവിനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ്. ഇരുവരും ഒന്നിച്ച് കേക് മുറിക്കുന്നതിന്റെ വിഡിയോ ചാരുവും പങ്കുവച്ചിട്ടുണ്ട്. 1995 ഒക്ടോബർ 19നു ജനിച്ച ചാരുവിന്റെ 31–ാ ജന്മദിനമാണ് ഇന്ന്. ജന്മദിനാഘോഷത്തിനു ശേഷം സഞ്ജു സാംസൺ ട്വന്റി20 പരമ്പരയ്ക്കായി ന്യൂസീലൻഡിലേക്ക് പോകുകയും ചെയ്തു.2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 2024 ട്വന്റി20 ലോകകപ്പിനു ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥിരം സാന്നിധ്യമായത്. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, പ്ലെയർ ഓഫ് ദ് ടൂർണമെന്റായി. ഇതിനു ശേഷവും ഫോമിന്റെ പേരിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിന്റെ അവിഭാജ്യഘടകമാണ് സഞ്ജു സാംസൺ.


Auto ⏭️

Back to top button