NEWS

നെഞ്ചിലും തോളിലും പരുക്ക്, കയ്യിൽ ബാൻഡേജ്; നടൻ ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങൾ പുറത്ത്


മുംബൈ∙ വധശ്രമം ഉണ്ടായതിനു ശേഷമുള്ള ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങൾ പുറത്ത്. വസതിയിലെത്തിയ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് നടൻ സംസാരിക്കുന്നതാണ് ചിത്രത്തിൽ. നടന്റെ ശരീരത്തിൽ പലയിടത്തും ഡ്രസ്സിങും വലതു കയ്യിൽ ബാൻഡേജും കാണാം. തോളിലും നെഞ്ചിലുമാണ് ഡ്രസ്സിങ് ചെയ്തിരിക്കുന്നത്. വെടിവയ്പ്പിൽ ഡ്രൈവർക്കും പരുക്കേറ്റു.ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും ഗുണ്ടായിസം സർക്കാർ അവസാനിപ്പിക്കുമെന്നും ഏക്നാഥ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പിനിടെ കാറിന്റെ പൊട്ടിയ ചില്ലുകൾ തറച്ചാണ് നടന് പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനുനേരെ 2 പേർ 5 തവണയാണ് വെടിവച്ചത്. 


Fashion ⏭️

Back to top button