SPORTS
അതേ ദിവസം, അതേ ടൂർണമെന്റ്; പക്ഷേ ബിസിസിഐ സേവാഗിന്റെ മകനെ മാത്രമേ ‘കണ്ടുള്ളൂ’: വ്യാപക വിമർശനം

മുംബൈ ∙ മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്, കഴിഞ്ഞദിവസം നടന്ന വിനു മങ്കാദ് ട്രോഫി മത്സരത്തിൽ 173 റൺസിന്റെ മിന്നൽ പ്രകടനവുമായി വാർത്തകളിൽ ഇടംനേടിയിരുന്നു. ചണ്ഡീഗഡ് അണ്ടർ-19 ടീമിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത ഡൽഹി ക്യാപ്റ്റനായ ആര്യവീർ, വെറും 143 പന്തുകളിൽ നിന്ന് 19 ഫോറുകളും 8 സിക്സറുകളും അടക്കമാണ് 173 റൺസ് അടിച്ചുകൂട്ടിയത്. പിന്നാലെ ബിസിസിഐ, തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് സോഷ്യൽ മീഡിയ ഹാൻഡിലിൽ ആര്യവീറിന്റെ ഈ പ്രകടനത്തിന്റെ ഹൈലൈറ്റ്സ് വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.വിനൂ മങ്കാദ് ട്രോഫിയിൽ ഹരിയാന അണ്ടർ-19 ടീമിനെതിരെയായിരുന്നു അൻമോലിന്റെ ഈ തകർപ്പൻ പ്രകടനം. 18 സിക്സറുകളും 11 ഫോറുകളുമാണ് അൻമോലിന്റെ ബാറ്റിൽനിന്നു പിറന്നത്. അൻമോലിന്റെ ബാറ്റിങ് കരുത്തിൽ ബിഹാർ 46.1 ഓവറിൽ 325 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹരിയാന അണ്ടർ-19 ടീമിന് 288 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. അൻമോലിന്റെ ബാറ്റിങ് പ്രകടനത്തെ ബിസിസിഐ അവഗണിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ നിറഞ്ഞു. ‘‘അടുത്തിടെ നടന്ന ഇന്ത്യ അണ്ടർ-19 മത്സരങ്ങളിൽ, ആര്യവീർ സേവാഗും ദ്രാവിഡിന്റെ മകനും തിരഞ്ഞെടുക്കപ്പെടുകയും അർധസെഞ്ചറി നേടി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ സെഞ്ചറിയും അർധസെഞ്ചറിയും നേടുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യശ്വർധൻ ചൗഹാനെപ്പോലുള്ള കളിക്കാരെ പൂർണമായും അവഗണിച്ചു. ഇപ്പോൾ, ആര്യവീർ സേവാഗ് 143 പന്തിൽ 173 റൺസ് എടുത്ത അതേ ദിവസം, ഇതേ ടൂർണമെന്റിൽ ബിഹാർ അണ്ടർ-19 താരം അൻമോൽ കുമാർ 18 സിക്സറുകളും 11 ഫോറുകളും സഹിതം വെറും 86 പന്തിൽ 184 റൺസ് അടിച്ചുകൂട്ടിയിരിക്കുന്നു. എന്നിട്ടും അൻമോൽ കുമാറിന് മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം ലഭിക്കുന്നില്ല, അതേസമയം ബിസിസിഐ പേജ് ആര്യവീറിന് വലിയ പ്രാധാന്യം നൽകുന്നു; അൻമോലിന്റെ പ്രകടനത്തെക്കുറിച്ച് അവർ ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ല. സ്വജനപക്ഷപാതം (നെപ്പോട്ടിസം) നിലനിൽക്കുന്നില്ല എന്ന് ഇനി ആർക്കാണ് പറയാൻ കഴിയുക?’’– ഒരാൾ കുറിച്ചു.
Auto ⏭️




