NEWS
നടൻ ടൈഗർ ഷ്റോഫിനെ വെടിവച്ചത് 5 തവണ; ഒരാളുടെ തോക്ക് കേടായി, വിഡിയോ പുറത്ത്

മുംബൈ ∙ ബോളിവുഡ് താരം ടൈഗർ ഷ്റോഫ് സഞ്ചരിച്ച കാറിനു നേരെ വെടിവച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനുനേരെ 2 പേർ 5 തവണയാണ് വെടിവച്ചത്. കാറിന്റെ മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾക്ക് നേരെ വെടിയുതിർക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരാൾക്ക് വെടിയുതിർക്കാൻ കഴിഞ്ഞില്ല. ആറാം തവണ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടയിൽ തോക്ക് കേടായി. സംഭവത്തിൽ നടന് പരുക്കേറ്റിട്ടില്ല. ഡ്രൈവറിനു പരുക്കേറ്റു.മൂന്നാമതൊരാൾ ബൈക്കുമായി എത്തി അക്രമികളുമായി മടങ്ങി. അന്വേഷണത്തിനായി 15 സംഘങ്ങളെ നിയോഗിച്ചു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിനെ സന്ദർശിച്ചു. അക്രമികൾ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
Fashion ⏭️




