ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി

ദേവിക
കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ പടിയൂർ സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫാണ് ചിതാഭസ്മം കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾക്കായി ജപ്പാനിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ജപ്പാനിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ട്രെയിൻ മാർഗമാണ് കണ്ണൂരിലെത്തിച്ചത്.
ഗിഫു പ്രവിശ്യയിൽ നഴ്സിംഗ് കെയർ അസിസ്റ്റന്റായിരുന്ന ദേവിക സെപ്തംബർ രണ്ടിനാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. എന്നാൽ, അതിന്റെ കാരണം എന്താണെന്നത് വ്യക്തമല്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാലാണ് സംസ്കാരം ജപ്പാനിൽ തന്നെ നടത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് ജപ്പാനിൽ സംസ്കാരം നടത്തിയത്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ ആറ് മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ദേവികയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ചുവെന്ന വിവരം ലഭിച്ചത്.
English Summary
The ashes of Devika, a native of Padiyoor in Kannur who died after being hit by a train in Japan on September 2, have been handed over to her family. Financial difficulties prevented her relatives from travelling to Japan for the funeral. NORKA Roots officials helped transport the ashes to Kerala with support from Indian authorities and Malayali organisations.
RELATED TOPICS: DEVIKA JAPAN DEATH NEWS, KANNUR DEVIKA ASHES, JAPAN TRAIN ACCIDENT MALAYALI, DEVIKA DEATH MALAYALAM NEWS, JAPAN MALAYALI NURSE NEWS
Read News ⏭️



