NEWS
ക്ലാസ് മുറികളിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി കുരങ്ങുകൾ; വിദ്യാർഥികളെ ആക്രമിക്കാനും ശ്രമിക്കുന്നു

പനമരം∙ ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിൽ കുരങ്ങുശല്യം അതിരൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കുരങ്ങുകൾ രോഗികൾക്കും വിദ്യാർഥികൾക്കും സമീപവാസികൾക്കും ഒരുപോലെ ഭീഷണിയുയർത്തുന്നു. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൈവശമുള്ള സാധനങ്ങളും ഭക്ഷണപ്പൊതികളും കുരങ്ങുകൾ പിടിച്ചുപറിക്കുന്ന അവസ്ഥയാണ്. ആശുപത്രി വാർഡുകളിലും ഒപി പരിസരത്തും ഇവ താവളമാക്കുന്നതു ജീവനക്കാരെയും ആശങ്കയിലാക്കുന്നു.തൊട്ടടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്ലാസ് മുറികളിലേക്ക് കുരങ്ങുകൾ കൂട്ടത്തോടെ ഇരച്ചുകയറുന്നതു മൂലം അധ്യയനം തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണവും പാത്രങ്ങളും കുരങ്ങുകൾ കവരുന്നതായും പരാതി ഉയരുന്നു. പലപ്പോഴും വിദ്യാർഥികളെ ആക്രമിക്കാൻ മുതിരുന്നതായും പരാതിയുണ്ട്.
Fashion ⏭️



