NEWS
അമേരിക്ക–പാക്ക് യുദ്ധമുണ്ടായാൽ ഇന്ത്യ അയൽരാജ്യത്തിനൊപ്പം; വിവാദമായി രാജസ്ഥാൻ ബിജെപി അധ്യക്ഷന്റെ വാക്കുകൾ

ജയ്പുർ ∙ പാക്കിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധം ഉണ്ടായാൽ ഇന്ത്യ പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ്. വ്യാഴാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് റാത്തോഡ് ഇങ്ങനെ പറഞ്ഞത്. ബിജെപി നേതാവിന്റെ വാക്കുകൾ ഇതിനകം വിവാദമായിട്ടുണ്ട്. ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ റാത്തോഡിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു.”ഇന്ന് അമേരിക്കയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, ഞങ്ങൾ പാക്കിസ്ഥാനോടൊപ്പമാണ്, കാരണം നമ്മുടെ അയൽക്കാരനാണ്. എന്നാൽ നമുക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ, നമ്മൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു.” മദൻ റാത്തോഡ് പറഞ്ഞു.
Fashion ⏭️




