SPORTS

15 വയസ്സുകാരന്റെ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ‘പ്രത്യേക പരാമർശം’: വൈറലായി വൈഭവ് സൂര്യവംശിയുടെ പ്രതികരണം- വിഡിയോ


ന്യൂഡൽഹി ∙ 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കൗമാര താരങ്ങളെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഡൽഹിയിലെ അശോക ഹോട്ടലിൽ ഏഷ്യൻ ഗെയിംസ് 2026ൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ ആദരിച്ച ചടങ്ങിലാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശിയെക്കുറിച്ചും 17 വയസ്സുകാരിയായ കുങ്കും അനിൽ മോഹോദിനെക്കുറിച്ചും മോദി പ്രത്യേകം പരാമർശിച്ചത്. ഇരുവരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും ഈ താരങ്ങളെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമാണ് വൈഭവ് സൂര്യവംശി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി. ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയാണ് പതിനേഴുകാരിയായ കുങ്കും മോഹോദ് ചരിത്രം കുറിച്ചത്. വനിതകളുടെ ആർച്ചറി റീകർവ് ടീമിനം, വ്യക്തിഗത ഇനം എന്നിവയിലാണു കുങ്കും സ്വർണം നേടിയത്. റീകർവ് മിക്സ്ഡ് ടീമിനത്തിൽ വെളളിയും നേടി. റീകർവ് വ്യക്തിഗത ഇനത്തിൽ 2028ലെ ഒളിംപിക്സിനും യോഗ്യത നേടി. വ്യക്തിഗത ഇനത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത്.


Auto ⏭️

Back to top button