NEWS

ക്ഷേത്രത്തിനു നേരെ ആക്രമണം നടത്താൻ പദ്ധതി; യുഎസിൽ യുവാവ് പിടിയിൽ


വാഷിങ്ടൻ∙ ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയിൽ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ. അലക്സാണ്ട്രോസ് പപോരാകിസ് (19) ആണ് അറസ്റ്റിലായത്. റോളിങ് മെഡോവ്സിലെ കുക്ക് കൗണ്ടി തേർഡ് മുനിസിപ്പൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയ പപോരാകിസിനെ കസ്റ്റഡിയിൽ വയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു. ഒക്ടോബർ 30നാണ് അടുത്ത വാദം കേൾക്കൽ.അലക്സാണ്ട്രോസ് പപോരാകിസ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്യുന്നതായി മറ്റൊരാൾ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കൂട്ടക്കൊല നടത്താനുള്ള പദ്ധതി വിവരിക്കുന്ന രേഖയും ആയുധങ്ങളുടെ ചിത്രങ്ങളും പപോരാകിസ് തനിക്ക് അയച്ചു നൽകിയതായി പൊലീസിനു വിവരം നൽകിയ വ്യക്തി മൊഴി നൽകി. ഒക്ടോബർ 11ന് ഒറോറ പ്രദേശത്തെ ഒരു ഹിന്ദു ആരാധനാലയത്തെ ലക്ഷ്യമിട്ട് പപോരാകിസ് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button