ആലപ്പുഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടത്തിൽപ്പെട്ട ബസ്
ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പുറപ്പെട്ട ‘ഹരേ രാം’ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കർണാടക രജിസ്ട്രേഷൻ ബസാണ് ഇത്.
English Summary
A private bus overturned at Mararikulam on the National Highway in Alappuzha, Kerala, early in the morning, injuring 14 people. The accident occurred around 5 am when the bus, named ‘Hare Ram’, was travelling from Thiruvananthapuram to Mookambika. The injured were admitted to hospital, and one person’s condition is reported to be critical.
RELATED TOPICS: ALAPPUZHA BUS ACCIDENT, MARARIKULAM BUS ACCIDENT, KERALA ROAD ACCIDENT, 14 INJURED, HARE RAM BUS
Read News ⏭️




