SPORTS

ഇപ്പോ എന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസ് അയ്യരുടെ തമാശ, ‘കോയിൻ’ എടുത്തു പരിശോധിച്ച് വിൻഡീസ് ക്യാപ്റ്റൻ- വിഡിയോ


ഹൈദരാബാദ്∙ ഇന്ത്യ– വെസ്റ്റിൻ‍ഡീസ് നാലാം ട്വന്റി20 മത്സരത്തിന്റെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ ‘ഇൻട്രോ’യ്ക്കു ശേഷമായിരുന്നു ഗ്രൗണ്ടിൽവച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ തമാശ. അതിവേഗത്തിൽ കോയിൻ മുകളിലേക്ക് എറിയുന്നതായി അഭിനയിക്കുകയാണ് ശ്രേയസ് ചെയ്തത്. എന്താണു സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ ശ്രദ്ധിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽനിന്ന് കോയിൻ എടുത്ത് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. 50 പന്തുകളിൽ ഒൻപതു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയ ഷായ് ഹോപ് 102 റൺസുമായി പുറത്താകാതെനിന്നു. 26 പന്തിൽ 49 റൺസുമായി ഷെർഫെയ്ൻ റുഥർഫോർഡും വിൻഡീസിനു കരുത്തായി. നാലോവറുകൾ വീതം പന്തെറിഞ്ഞ ഇന്ത്യൻ പേസർമാരായ മയങ്ക് യാദവും അർഷ്ദീപ് സിങ്ങും 52 റൺസ് വീതമാണ് വഴങ്ങിയത്.


Auto ⏭️

Back to top button