NEWS

നെടുമ്പാശേരി കാർ അപകടം: പ്രതി സുഹൈലിനു മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം∙ നെടുമ്പാശേരിയില്‍ ആഡംബര കാര്‍ ഇടിച്ചു മൂന്നു യുവാക്കള്‍ മരിച്ച സംഭവത്തില്‍ പത്തൊൻപതുകാരനായ പ്രതി സുഹൈല്‍ സജീവിനു മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ നടപടിയുമായി എക്‌സൈസ്. മൂന്നു ബാറുകളുടെ ലൈസന്‍ഡ് സസ്‌പെന്‍ഡ് ചെയ്ത് എക്‌സൈസ് കമ്മിഷണര്‍ സാംബശിവറാവു ഉത്തരവിറക്കി. 23 വയസില്‍ താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്‍കിയതിന്റെ പേരിലാണ് ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ജനതാ ജംക്‌ഷനു സമീപമുള്ള ‘ദയ ബൈ റിനെ’, പാലാരിവട്ടത്തിനു സമീപം ചക്കാലയ്ക്കലുള്ള ‘മണ്‍സൂണ്‍ എംപ്രസി’, വിമാനത്താവള പരിസരത്തുള്ള പ്രവര്‍ത്തിക്കുന്ന ‘കോര്‍ട്ട്‌യാര്‍ഡ് ബൈ മാരിയറ്റ്’ എന്നീ ബാറുകള്‍ക്കെതിരെയാണു നടപടി. മൂന്നു ബാറുകൾക്കുമെതിരെ എക്‌സൈസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അബ്കാരി നിയമം 15 ബി, 63, 56 ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനൊപ്പം പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് പ്രതി സുഹൈല്‍ സജീവിനെതിരെയും എക്‌സൈസ് കേസെടുത്തു.


Fashion ⏭️

Back to top button