NEWS

‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ


മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിന്റെ കൊലപാതക കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിയും കാമുകൻ സാനിൽ ശുക്ലയ്ക്കും മീററ്റ് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്. കോൺക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രം ആണ് കൊലപാതകത്തിൽ നിർണായക തെളിവായത്. സൗരഭ് രാജ്പുതിനെ കൊലപ്പെടുത്താൻ മുസ്കാനും സാനിലും ഗൂഢാലോചന നടത്തിയെന്നും, വെട്ടിനുറുക്കിയ ശരീരം കോൺക്രീറ്റും മണലും ഉപയോഗിച്ച് നീല നിറത്തിലുള്ള ഡ്രമ്മിൽ ഒളിപ്പിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഭീതി പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് നീല ഡ്രം വെട്ടിപ്പൊളിച്ചപ്പോൾ രാജ്പുതിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ട് ദിവസത്തിനകം മുസ്കാനും സാനിലും പൊലീസ് പിടിയിലായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. മുസ്കാനും സാനിലും ചേർന്ന് നീല പ്ലാസ്റ്റിക് ഡ്രം, സിമന്റ് ചാക്കുകൾ, മണൽ, കത്തികൾ എന്നിവ വാങ്ങിയതായി കടയുടമകൾ കോടതിയിൽ മൊഴി നൽകി. കൊലപാതകം നടന്ന സമയം സാനിൽ ആ വീട്ടിലുണ്ടായിരുന്നു എന്ന് മൊബൈൽ രേഖകളിലൂടെ വ്യക്തമായി. ഹിമാചലിലെ ഹോട്ടലുകളിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.


Fashion ⏭️

Back to top button