SPORTS
പാണ്ഡ്യ ടീം വിടും, ക്യാപ്റ്റൻ സ്ഥാനത്തേക്കു രോഹിത് ശർമ തിരിച്ചുവരുമോ? ഒടുവിൽ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനായി ഇതിഹാസ താരം രോഹിത് ശർമ തിരിച്ചുവരുമോ? ക്രിക്കറ്റ് ലോകത്തെ നിലവിലെ ചർച്ച ഇതാണ്. ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് വിൽക്കാനൊരുങ്ങുന്നതിനിടെയാണ് നായക സ്ഥാനത്തേക്കു രോഹിത് ശർമ വീണ്ടും വരുമെന്ന റിപ്പോര്‍ട്ടുകൾ ശക്തമാകുന്നത്. ഹാർദിക് പാണ്ഡ്യയെ മറ്റൊരു ടീമിനു വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. താരത്തിന്റെ വിലയുടെ കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. രോഹിത് നയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയത്തിൽ നിലപാടു വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് തന്നെ രംഗത്തെത്തി.ഇന്ത്യൻ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനും മുംബൈ പ്ലേയിങ് ഇലവനിലെ സ്ഥിരാംഗവുമായ തിലക് വർമയ്ക്ക് നായക സ്ഥാനത്തേക്കു ശക്തമായ അവകാശവാദമുന്നയിക്കാൻ സാധിക്കും. അഞ്ചു തവണ മുംബൈയെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച രോഹിത് ശർമ 2024ൽ ഹാർദിക് പാണ്ഡ്യയ്ക്കു വഴിയൊരുക്കാനാണ് ക്യാപ്റ്റൻസി ഒഴിഞ്ഞത്. എന്നാൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ 2024 ൽ മുംബൈ അവസാന സ്ഥാനക്കാരായാണു ഫിനിഷ് ചെയ്തത്. 2025 ൽ ക്വാളിഫയർ കളിച്ചെങ്കിലും കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തേക്കു ടീം വീണു.
Auto ⏭️




