SPORTS

ബൗണ്ടറിയെന്നു കരുതി പതുക്കെ നടന്ന് അക്ഷറും തിലകും, കിട്ടിയ തക്കത്തിന് റണ്ണൗട്ടാക്കി വിൻഡീസ്– വിഡിയോ


ഇൻഡോർ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഗ്രൗണ്ടിലെ അശ്രദ്ധ കാരണം സ്വന്തം വിക്കറ്റ് നഷ്ടമാക്കി ഇന്ത്യൻ ബാറ്റർ തിലക് വർമ. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ശേഷം തിലക് വർമ റണ്ണൗട്ടാകുകയായിരുന്നു. 16 പന്തുകൾ നേരിട്ട താരം നാലു ഫോറുകളുൾപ്പടെ അടിച്ച് 28 റണ്‍സെടുത്താണു പുറത്തായത്. അക്ഷര്‍ പട്ടേൽ ബൗണ്ടറി നേടിയെന്നു കരുതി, പിച്ചിലൂടെ ഓടുന്നതിനു പകരം നടന്നതാണ് തിലക് വർമയുടെ നാടകീയ പുറത്താകലിലേക്കു നയിച്ചത്. ഗുഡകേഷ് മോട്ടിയുടെ 17–ാം ഓവറിൽ അക്ഷർ പട്ടേൽ ഡീപ് മി‍‍ഡ് വിക്കറ്റിലേക്കു ബൗണ്ടറി ലക്ഷ്യമിടുകയായിരുന്നു. എന്നാൽ ഇത് ബൗണ്ടറി ലൈനിനു സമീപത്തുവച്ച് വിൻഡീസ് ഫീൽഡർ തടഞ്ഞു.രണ്ടാം ട്വന്റി20യിൽ വിൻഡീസിനെ തോൽപിച്ച ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലാണ്. മൂന്നാം ട്വന്റി20യിൽ 14 റൺസിനാണ് ശ്രേയസ്സിന്റെയും സംഘത്തിന്റെയും വിജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ നമൻ ധീർ എന്നിവരാണ് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയത്തിന് കളമൊരുക്കിയത്. 26 പന്തിൽ 43 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്‌മയറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഓപ്പണർ കമിൽ പുരാൻ 27 പന്തിൽ 42 റൺസെടുത്തു. അടുത്ത മത്സരം 14ന് ഹൈദരാബാദിൽ.


Auto ⏭️

Back to top button