NEWS

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട്  കേസുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു

പിണറായി വിജയൻ

തിരുവനന്തപുരം: മാസപ്പടി – ഹവാല ആരോപണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാസപ്പടി, കുഴൽപ്പണം എന്നീ കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും പിണറായി വിജയന്റെ മകൾ വീണയുടെ പേരുണ്ട്.

അതേസമയം, മാസപ്പടി കേസിൽ തനിക്കെതിരായ എഫ്ഐആറിൽ ഹൈക്കോടതിയെ സമീപിക്കാൻ പിണറായി വിജയൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ആലോചന. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 10 മണിയോടെ ഹർജി ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ട്.

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്‌തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ( ഇ ഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.

മാസപ്പടി കേസിൽ പിണറായി വിജയൻ നേരിട്ട് പണം വാങ്ങിയിട്ടില്ല.പകരം മകൾ വീണയാണ് പണം കൈപ്പറ്റിയത്. വീണ ഇതിനായി ഒരു കമ്പനി തന്നെ തുടങ്ങി.അതിന്റെ മറവിലാണ് പണം കൈപ്പറ്റിയത്. എന്നാൽ തുക വാങ്ങിയതിന്റെ പേരിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്ത് സഹായമാണ് തിരിച്ചുനൽകിയതെന്ന ചോദ്യം ഉയരും.അത് ഇനിയും കണ്ടെത്തേണ്ടിവരും. അതുതന്നെയാണ് ഇഡിയുടെ കത്തിലും ആവശ്യപ്പെടുന്നത്.

RELATED TOPICS: PINARAYI VIJAYAN, MASAPPADI CASE, VIGILANCE FIR, VEENA VIJAYAN, ED INVESTIGATION

Read News ⏭️

Back to top button