മുടികൊഴിച്ചിൽ മാറുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

പ്രതീകാത്മക ചിത്രം
മുടികൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. പലപ്പോഴും ഇതിന്റെ പ്രധാന കാരണം തിരിച്ചറിയാൻ കഴിയണമെന്നില്ല. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ മുടിയുടെ കട്ടി കുറയുന്നതിനും കഷണ്ടിയാകുന്നതിനും വരെ കാരണമായേക്കാം. മുടികൊഴിച്ചിലിൽ പരിഹരിക്കാൻ വിപണിയിൽ നിന്ന് ലഭിക്കുന്ന വിലകൂടിയ ഉൽപ്പന്നങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്.
എന്നാൽ മുടിയുടെ ആരോഗ്യവും ഗുണനിലവാരവും പൂർണമായും ഒരാളുടെ പൊതുവായ ആരോഗ്യത്തെയും ജീവിതശൈലിയേയും ആശ്രിയിച്ചായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ദൈനംദിന ശീലങ്ങൾ, ദഹനം, പോഷകാഹാരം, ഇറക്കം എന്നിവ ശ്രദ്ധിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിദഗ്ജദർ പറയുന്നത്. അത്തരത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
പോഷകാഹാരം
കരുത്തും ആരോഗ്യമുള്ളതുമായ മുടിക്ക് നല്ല ആഹാരക്രമം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പഴവർഗങ്ങൾ, നെല്ലിക്ക, ധാതുക്കൾ അടങ്ങിയ ചീര, പ്രോട്ടീനുകൾ അടങ്ങിയ പയർവർഗങ്ങൾ എന്നിവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നല്ല പോഷകാഹാരം മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
ദഹനം
ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ മുടിയുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു. അതുകൊണ്ട് ദഹനം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് എപ്പോഴും ആഹാരം പാകംചെയ്തയുടൻ കഴിക്കണം. തണുത്ത ഭക്ഷണങ്ങൾ ഒളിവാക്കണം. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കണം.
എണ്ണ മസാജ്
തലയിൽ പതിവായി എണ്ണ തേച്ച് മസാജ് ചെയ്യുന്നത് മുടി സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ സ്വാഭാവിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഏറ്റവും മികച്ചത് വെളിച്ചെണ്ണയാണ്. കയ്യോന്നി, ബ്രഹ്മി തുടങ്ങിയവ തലയോട്ടിക്ക് നല്ലതാണ്. ഇവ ചേർത്ത് കാച്ചിയ എണ്ണയും തലയിൽ മസാജ് ചെയ്യുന്നത് ഫലപ്രഥമാണ്.
മാനസിക സമ്മർദം
മാനസിക സമ്മർദവും ഉറക്കക്കുറവും നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും മുടിയുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ദിനചര്യ നിലനിർത്താനും നാഡീവ്യവസ്ഥയെ ശാന്തമാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മാത്രമല്ല മുടിയുടെ കൃത്യമായ പരിചരണവും ആവശ്യമാണ്. അതായത് മുടി വലിഞ്ഞു മുറുകുന്ന രീതിയിലുള്ല ഹെയർ സ്റ്റൈലുകൾ ഒഴിവാക്കണം. ഹെയർ ഡ്രയറുകൾ, കേളിംഗ് അയണുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മുടിയുടെ ജടകൾ പതുക്കെ മാറ്റണം. നനഞ്ഞ മുടി ഉണങ്ങിയതിന് ശേഷം മാത്രമെ കെട്ടിവയ്ക്കാൻ പാടുള്ളൂ. കെമിക്കളുകൾ ഉപയോഗിക്കാതിരിക്കുക.
Health ⏭️




