NEWS

വെറ്ററിനറി വാഴ്സിറ്റിയിലെ റാഗിങ്: സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും എസ്എഫ്ഐ ഭാരവാഹികൾ; കോളജ് യൂണിയൻ പിരിച്ചുവിട്ടു


പാലക്കാട് ∙ തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ രണ്ടാം വർഷ ബിഎസ്‌സി പോൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിദ്യാർഥി അനീസ് മുഹമ്മദിനെ പുറത്താക്കി. 3 വിദ്യാർഥികളെ 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. 15 വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കി. ഇവർക്കു സ്കോളർഷിപ്പുകൾക്കും കോളജ് യൂണിയനിൽ മത്സരിക്കുന്നതിനും അർഹതയുണ്ടാകില്ല.സംഭവത്തിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും എസ്എഫ്ഐ ഭാരവാഹികളും യൂണിയൻ അംഗങ്ങളുമായതിനാൽ കോളജ് യൂണിയൻ പിരിച്ചുവിട്ടു. ആരോപണവിധേയരായ 6 പേർ കുറ്റക്കാരല്ലെന്നു കണ്ടെത്തി. നടന്നതു റാഗിങ് അല്ലെന്ന നിലപാടിലായിരുന്നു എസ്എഫ്ഐ നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന ആന്റി റാഗിങ് കമ്മിറ്റി യോഗത്തിലും ഇവർ ഈ വാദം ഉയർത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു റാഗിങ് സ്ഥിരീകരിച്ചത്.


Fashion ⏭️

Back to top button