NEWS
ഫോം 7 ഉപയോഗം പരിമിതമാക്കണം: തിരുത്തൽ നിർദേശവുമായി കമ്മിഷൻ

ന്യൂഡൽഹി ∙ വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനീക്കാൻ ഫോം 7 ദുരുപയോഗം ചെയ്തെന്ന പരാതികളെത്തു ടർന്ന് തിരുത്തലുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സിജെപിയുടെ പ്രക്ഷോഭം ഇന്നു തുടങ്ങാനിരിക്കെയാണ് ഫോം 7 ഉപയോഗം പരിമിതപ്പെടുത്തണമെന്ന നിർദേശം ഇന്നലെ വൈകിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കു നൽകിയത്. നേരിട്ടോ തപാലിലോ കൂട്ടത്തോടെ ഫോം 7 ലഭിച്ചാൽ സ്വീകരിക്കരുത്. ഒരാൾ പ്രതിദിനം അഞ്ചോ അതിലധികമോ ഫോം 7 നൽകിയിട്ടില്ലെന്ന് ഇആർഒമാർ പരിശോധിച്ച് ഉറപ്പാക്കണം.എസ്ഐആർ നടക്കുമ്പോൾ കരടുപട്ടിക പ്രസിദ്ധീകരിക്കുംമുൻപ് പ്രതിദിനം 50 ഫോം7 വരെ നൽകാൻ ബിഎൽഒമാർക്ക് അനുമതി നൽകിയിരുന്നു. ഇതു വ്യാപകമായി ദുരുപയോഗം ചെയ്തെന്നായിരുന്നു പരാതി. തെലങ്കാനയിലും കർണാടകയിലും ഇതു സംബന്ധിച്ചു കേസെടുത്തിട്ടുണ്ട്.
Fashion ⏭️




