NEWS

വിൽപനയ്ക്ക് ചീഞ്ഞ മീൻ; വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായി പരാതി


പുൽപള്ളി ∙ പകൽച്ചൂട് വർധിക്കുന്നതിനാൽ തുറന്നുവച്ച പച്ചമീൻ വേഗത്തിൽ കേടാകുന്നുണ്ടെന്നും ഇപ്പോൾ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്നും ഉപഭോക്താക്കളുടെ പരാതി. രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാണ് ദിവസങ്ങൾക്കുശേഷം ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തുന്നതെന്നും പരാതിയുണ്ട്. ഇങ്ങനെ ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന മത്സ്യം കഴിക്കുന്ന പലർക്കും വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായും ഉപഭോക്താക്കൾ പറഞ്ഞു.മാത്രമല്ല, മീനിന് അമിതവില ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. വൈകുന്നേരങ്ങളിൽ വാഹനങ്ങളിൽ വിൽപനയ്ക്കെത്തുന്ന മത്സ്യം വാങ്ങാനെത്തുന്നത് ഒട്ടേറെ പേരാണ്. മാർക്കറ്റിൽ ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞവിലയ്ക്കാണ് ഇവിടെ മീൻ ലഭ്യമാകുന്നത്. നല്ല മീൻ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതിനാൽ അവർക്ക് സ്വീകാര്യതയും വർ‌ധിച്ചു. മാർക്കറ്റുകളിലെ മത്സ്യത്തിനു ന്യായവിലയും ഗുണവും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button