AUTO

ഇലക്ട്രിക് കരുത്തിൽ മെയ്ബാക്ക് S 580e യുടെ രാജകീയ വരവ്; വില ₨3.35 കോടി


ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിലെത്തി. മെയ്ബാക്കിന്റെ പാരമ്പര്യ ആഡംബരവും പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന പുതിയ മോഡലിന് ₨3.35 കോടി (എക്സ്-ഷോറൂം) ആണ് വില. ആദ്യഘട്ടത്തിൽ 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.585 എച്ച്പി ഹൈബ്രിഡ് കരുത്ത്3.0 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനാണ് S 580e-യുടെ ഹൃദയം. 4MATIC ഓൾ-വീൽ ഡ്രൈവിനൊപ്പം സംയുക്തമായി 585 എച്ച്പി കരുത്തും 750 എൻഎം ടോർക്കും ലഭിക്കും. 9ജി-ട്രോണിക് ഓട്ടമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. 0–100 കിലോമീറ്റർ വേഗമെടുക്കാൻ 4.8 സെക്കൻഡ് മാത്രം മതിയാകും. പരമാവധി വേഗം 250 കിലോമീറ്ററായി ഇലക്ട്രോണിക്കായി നിയന്ത്രിച്ചിട്ടുണ്ട്. സംയുക്ത ഇന്ധനക്ഷമത 34.48 കിലോമീറ്റർ/ലീറ്ററാണ്.98 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച്പിൻസീറ്റ് സ്വകാര്യ ആഡംബരമുറി നാല് സീറ്റുള്ള ഫസ്റ്റ്–ക്ലാസ് റിയർ കംപാർട്ട്മെന്റ് കോൺഫിഗറേഷനിലാണ് S 580e വരുന്നത്. വ്യക്തിഗത എക്സിക്യൂട്ടീവ് പിൻസീറ്റുകൾ, മുഴുനീള ബിസ്സിനെസ് സെന്റർ കൺസോൾ, വയർലെസ് ചാർജിങ്, താപനില നിയന്ത്രണമുള്ള കപ്പ് ഹോൾഡറുകൾ എന്നിവ ലഭിക്കും. റിയർ കംഫർട്ട് പാക്കേജ് പ്ലസിൽ ക്ലൈമറ്റൈസ്ഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, റിയർ എംബിഎക്സ്യു നിയന്ത്രണങ്ങൾ തുടങ്ങിയവയുമുണ്ട്.വിനോദത്തിനായി ബേംസ്റ്റർ 4ഡി ഹൈ–എൻഡ് സറൗണ്ട് സിസ്റ്റം. 31 സ്പീക്കറുകളും എട്ട് എക്സൈറ്ററുകളും ഉൾപ്പെടുന്ന ഓഡിയോ സംവിധാനത്തിന് 1,610 വാട്ട് ഔട്ട്പുട്ടുണ്ട്. ഡോൾബി ആറ്റംസ് വയർലെസ് ഹെഡ്ഫോണുകൾ എന്നിവയും ലഭ്യമാണ്.


Sports ⏭️

Back to top button