NEWS

എസ്എഫ്ഐ പ്രവർത്തകൻ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരം പുതിയത് സ്ഥാപിച്ചു

യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ച ഫ്ലക്സ് ബോർഡ്,​ എസ്.എഫ്.ഐ പ്രകടനത്തിനിടെ കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർക്കുന്നു

തിരുവനന്തപുരം : ​എ​സ്.​എ​ഫ്.​ഐ​ ​കൊ​ല്ലം​ ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ത്തി​നി​ടെ പ്രവർത്തകൻ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരം പുതിയത് സ്ഥാപിച്ചു. എസ്.എഫ്.ഐയും യൂത്ത് കോൺഗ്രസുമാണ് ഫ്ലക്സ് ബോർഡ് പുനഃസ്ഥാപിച്ചത്. ​ ​ സംഭവം വിവാദമായതോടൊണ് എസ്.എഫ്.ഐ ചിന്നക്കടയിൽ കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് പുനഃസ്ഥാപിച്ചത്. ഫ്ലക്സ് നശിപ്പിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതിയും നൽകി.

എസ്.എഫ്.ഐ പ്രവർത്തകർ ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു ഫ്ലക്സ് കൂടി സ്ഥാപിച്ചത്. എസ്.എഫ്.ഐക്കാർ തകർ‌ത്ത കോടിയേരിയുടെ ചരമ വാർഷിക ഫ്ലക്സ് യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ഇ​ന്ന​് ​ ​ഉ​ച്ച​യ്ക്ക് ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ആരംഭിച്ച എ​സ്.​എ​ഫ്.​ഐ​ ​പ്ര​ക​ട​നം​ ചി​ന്ന​ക്ക​ട​യി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഹെ​ഡ് ​പോ​സ്റ്റ് ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്തെ​ ​ഫ്ള​ക്സ് ​ബോ​ർ​ഡ്,​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ഒ​രാ​ൾ​ ​ഓ​ടി​യെ​ത്തി​ ​ത​ക​ർ​ത്ത​ത്.​ ​അ​തി​നു​ശേ​ഷം​ ​വീ​ണ്ടും​ ​പ്ര​ക​ട​ന​ത്തി​ലെ​ത്തി​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​കോ​ടി​യേ​രി​യു​ടെ​ ​ഫ്ല​ക്സ് ​ത​ക​ർ​ത്ത​യാ​ളെ​ ​അ​റി​യി​ ല്ലെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​വ്യ​ക്ത​മാ​ക്കി.​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ഘ​ട​ക​ങ്ങ​ളി​ലോ​ ​മെ​മ്പ​ർ​ഷി​പ്പി​ലോ​ ​ഉ​ള്ള​യാ​ള​ല്ലെ​ന്നും​ ​എ​ങ്ങ​നെ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​വ​ന്നു​വെ​ന്ന് ​പ​രി​ശോ​ധി​​​ക്കു​മെ​ന്നും​ ​എ​സ്.​എ​ഫ്.​ഐ​ ​അ​റി​യി​ച്ചു.​ ​

ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ ​പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ​ ​ചി​ന്ന​ക്ക​ട​യി​ലും​ ​പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഫ്ല​ക്സു​ക​ളും​ ​കൊ​ടി​ക​ളു​മെ​ല്ലാം​ ​ത​ക​ർ​ത്തി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി,​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ബോ​ർ​ഡു​ക​ളും​ ​ന​ശി​പ്പി​ച്ചു.
RELATED TOPICS: SFI MARCH, KODIYERI REMEMBRANCE, KODIYERI BALAKRISHNAN, YOUTH CONGRESS

Read News ⏭️

Back to top button