LIFESTYLE
രണ്ടുമുറി വീടിന് മാസവാടക 10 ലക്ഷം! വിദേശത്തെ ജീവിതച്ചെലവ് വെളിപ്പെടുത്തി ഇന്ത്യൻ യുവതി; വിമർശനവുമായി എതിർപക്ഷം

ലോകത്തിലെ ഏറ്റവും വലിയ സ്വപ്നനഗരങ്ങളിലൊന്നായ ന്യൂയോർക്കിൽ ജീവിക്കുക എന്നത് പലരുടെയും ആളുകളുടെ ആഗ്രഹമാണ്. തിളങ്ങിനിൽക്കുന്ന തെരുവുകളും ആകാശചുംബികളായ കെട്ടിടങ്ങളും സാംസ്കാരിക വൈവിധ്യവുമെല്ലാം മൻഹാറ്റനെ ഒരു മായാലോകമാക്കി മാറ്റുന്നു. എന്നാൽ ഈ മനോഹരമായ ജീവിതത്തിന് പിന്നിലെ സാമ്പത്തിക യാഥാർഥ്യം എന്താണ്? പ്രതിമാസം 10 ലക്ഷത്തോളം രൂപ വാടകയായി നൽകി മൻഹാറ്റനിൽ കഴിയുന്ന ഒരു ഇന്ത്യൻ യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.മൻഹാറ്റനിലെ വാടകയും വെളിപ്പെടുത്തലും ഫിനാൻസ് ഇൻഫ്ലുവൻസറായ ശരൺ ഹെഗ്‌ഡെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. സംരംഭകയും കണ്ടന്റ് ക്രിയേറ്ററുമായ ഖുഷി ജെയിന്റെ മൻഹാറ്റനിലെ അപ്പാർട്മെന്റ് സന്ദർശിച്ചപ്പോഴായിരുന്നു പ്രതിമാസ ചെലവുകളെക്കുറിച്ചുള്ള സംഭാഷണം.താനും പങ്കാളിയും താമസിക്കുന്ന രണ്ടു കിടപ്പുമുറികളുള്ള അപ്പാർട്മെന്റിന് പ്രതിമാസം 10,000 ഡോളറാണ് (ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപ) വാടകയായി നൽകുന്നതെന്ന് ഖുഷി വെളിപ്പെടുത്തി. വാടകയ്ക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമായി പ്രതിമാസം വലിയൊരു തുക തന്നെ നീക്കിവയ്ക്കേണ്ടി വരുന്നുണ്ട്. ഇതനുസരിച്ച് ഇവരുടെ വാർഷിക ജീവിതച്ചെലവ് 100,000 മുതൽ 120,000 ഡോളർ വരെയാണ്; അതായത് ഏകദേശം 95 ലക്ഷം മുതൽ 1.14 കോടി ഇന്ത്യൻ രൂപ വരെ!മറ്റ് പ്രദേശങ്ങളിലെ ചെലവുകൾ മൻഹാറ്റനിലെ ഉയർന്ന നിരക്കുകളെക്കുറിച്ച് സംസാരിക്കവെ, നഗരത്തിലെ മറ്റ് ഭാഗങ്ങളിലെ താമസസൗകര്യങ്ങളെക്കുറിച്ചും ഖുഷി വ്യക്തമാക്കുന്നുണ്ട്. ന്യൂയോർക്കിൽ വീട് തിരഞ്ഞപ്പോൾ 10,000 ഡോളറിൽ താഴെ അനുയോജ്യമായ അപ്പാർട്മെന്റുകൾ മൻഹാറ്റനിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും, അതിനാൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ശ്രദ്ധ കൊടുക്കേണ്ടി വന്നെന്നും അവർ പറയുന്നു.ബ്രുക്ക്‌ലിൻ, ലോങ് ഐലൻഡ് സിറ്റി, ക്വീൻസ്, അസ്റ്റോറിയ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ പ്രതിമാസം 5,000 മുതൽ 6,000 ഡോളർ വരെയുള്ള നിരക്കിൽ അപ്പാർട്മെന്റുകൾ ലഭ്യമാണ്. മൻഹാറ്റന് പുറത്തുള്ള മറ്റ് ബറോകളിൽ 8,000 മുതൽ 9,000 ഡോളർ വരെയുള്ള കുറഞ്ഞ നിരക്കുകളിലും വീടുകൾ ലഭിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.സമൂഹമാധ്യമത്തിലെ വാദപ്രതിവാദങ്ങൾ വിഡിയോ വൈറലായതോടെ സമൂഹമാധ്യമത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. ഡോളറിലുള്ള ജീവിതച്ചെലവിനെ നേരിട്ട് ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്കാക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. ന്യൂയോർക്ക് സിറ്റിയിലെ വരുമാന നിലവാരം വളരെ ഉയർന്നതായതിനാൽ, അവിടത്തെ വാടക നിരക്കുകൾ ആ ശമ്പളത്തിന് അനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
Cinema ⏭️




