SPORTS

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ്; ഒരു മത്സരത്തിന് നൽകുന്ന തുക..


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത രണ്ടു ഹോം സീസണുകളിലേക്കുള്ള ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പിനെ ബിസിസിഐ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. വെസ്റ്റിൻഡീസിനെതിരായ ഹോം പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബിസിസിഐയുടെ നീക്കം. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് മുത്തൂറ്റ് ഫിൻകോർപ്പുമായി ബിസിസിഐ കരാർ ഉറപ്പിച്ചതെന്ന് ‘ക്രിക്‌ബസ്’ റിപ്പോർട്ട് ചെയ്തു. 2028 മാർച്ച വരെയുള്ള കരാറിൽ ആകെ 150 കോടിയാകും ബിസിസിഐക്ക് മുത്തൂറ്റ് നൽകുക. 35 ഹോം മത്സരങ്ങളാകും ഈ സൈക്കിളിൽ ഉണ്ടാകുക. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ തുക സംബന്ധിച്ച് വ്യക്തത വരൂ. ‘ബ്ലൂ മുത്തൂറ്റ്’ എന്ന പേരിലാകും ടൈറ്റിൽ സ്പോൺസർഷിപ് അറിയപ്പെടുക. ഓഗസ്റ്റിൽ ഇവരുടെ കരാർ അവസാനിച്ചതിനെ തുടർന്നാണ് പുതിയ സ്പോൺസർക്കായി ബിസിസിഐ ടെൻഡർ ക്ഷണിച്ചത്. എന്നാൽ ആരും മുന്നോട്ട് വരാതിരുന്നതിനെ തുടർന്ന് ബിസിസിഐ കമ്പനികളുമായി നേരിട്ട് ചർച്ചകൾ നടത്തുകയായിരുന്നു. ഗൂഗിൾ ജെമിനി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സ്പിന്നി, എസ്ബിഐ ലൈഫ് എന്നിവരെ ബിസിസിഐ ഇതിനായി സമീപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഒടുവിൽ മുത്തൂറ്റ് ഫിൻകോർപ്പുമായി കരാറിലെത്തുകയായിരുന്നു. ഏകദിന പരമ്പരയിൽ ശുഭ്‌മൻ ഗിൽ ടീമിനെ നയിക്കുമ്പോൾ കെ.എൽ.രാഹുലാണ് വൈസ് ക്യാപ്റ്റൻ. 15 അംഗ ടീമിൽ ധ്രുവ് ജുറേലും ഇടം നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനാൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങൾ ഈ പരമ്പരയിൽ കളിക്കില്ല.


Auto ⏭️

Back to top button