NEWS

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു, വിദ്യാർത്ഥിനികൾക്ക് പരിക്ക്

ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കണ്ണൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ താവക്കരയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്‌നേഹ എന്നിവർക്കാണ് പരിക്കേറ്റത്. സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. പരിക്കേറ്റ രണ്ടുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ – തലശേരി- വടകര റൂട്ടിലോടുന്ന ഐവാൻ എന്ന ബസാണ് വിദ്യാർത്ഥിനികളെ ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവർ ആദർശിനെയും കണ്ടക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English Summary

Two female degree students sustained severe injuries after being hit by a private bus while crossing the road in Kannur’s Thavakkara this morning. Avani and Sneha were hospitalized. Police reported the ‘Ivan’ bus was speeding, and have taken the driver Adarsh and conductor into custody. CCTV footage of the accident is now circulating.
RELATED TOPICS: KANNUR BUS ACCIDENT, THAVAKKARA BUS ACCIDENT, KANNUR STUDENT ACCIDENT, KANNUR PRIVATE BUS ACCIDENT, കണ്ണൂർ താവക്കര ബസ് അപകടം

Read News ⏭️

Back to top button